CricketLatest NewsNewsSports

സഞ്ജു കൈയില്‍ കെട്ടുന്നത് ഓടാത്ത വാച്ച്; അതിനു പിന്നിലെ രസകരമായ കഥ പറഞ്ഞ് സഞ്ജു സാംസൺ

താന്‍ കൈയില്‍ ധരിക്കുന്ന വാച്ചിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ എന്നും സൂക്ഷിച്ച് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഈ വാച്ചെന്നും അത് വർക്ക് ആകുന്നതല്ലെന്നും സഞ്ജു പറയുന്നു. അതിന്റെ കാരണവും താരം തുറന്നു പറയുന്നു. ഈ വാച്ച് ചാരുവിന്റെ (സഞ്ജുവിന്റെ ഭാര്യ) ചേച്ചിയും ഭര്‍ത്താവും സമ്മാനിച്ചതാണ്.

‘കല്ല്യാണത്തിനാണ് ഈ വാച്ച് അവര്‍ എനിക്കു സമ്മാനമായി നല്‍കിയത്. അര്‍മാനിയുടെ വാച്ചാണ് ഇത്. ചാരു എന്റെ വീട്ടില്‍ വന്നപ്പോള്‍ എനിക്കു നല്‍കിയ ഒരു സമ്മാനമായിട്ടാണ് ഈ വാച്ചിനെ ഞാന്‍ സൂക്ഷിച്ചുകൊണ്ടു നടക്കുന്നത്. ഈ വാച്ച് ഓണാവുകയൊന്നുമില്ല. സമയം കാണാന്‍ പറ്റില്ല. ചാര്‍ജറൊക്കെ അടിച്ചുപോയിരിക്കുകയാണ് (ചിരിക്കുന്നു). വാച്ച് കണ്ടാല്‍ വലിയ സംഭവമായൊക്കെ നിങ്ങള്‍ക്കു തോന്നും. പക്ഷെ ഈ വാച്ച് ഞാന്‍ എന്റെയൊരു സന്തോഷത്തിനു ഇപ്പോഴും കൈയില്‍ കെട്ടി നടക്കുന്നതാണ്.

ഈ വാച്ച് ഓണാവില്ലേയെന്നും സമയം കാണില്ലേയെന്നുമൊക്കെ കൂട്ടുകാര്‍ എന്നോടു ചോദിക്കാറുണ്ട്. പക്ഷെ ഈ വാച്ച് എനിക്കു വളരെ കംഫര്‍ട്ടാണ്. ഈ വാച്ച് കെട്ടുമ്പോള്‍ എനിക്കൊരു സന്തോഷമാണ്. അതുകൊണ്ടു തന്നെ ഈ വാച്ചാണ് എപ്പോഴും കൊണ്ടു നടക്കാറുള്ളത്’, താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button