തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിനല്‍കി. കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Read Also: സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു
ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കൊണ്ടിരിക്കുകയാണ്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ കേരളത്തിന് 20,521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കഴിയുള്ളുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേടതിയെ സമീപിച്ചത്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി.
Post Your Comments