KeralaLatest NewsNews

ശബരിമലയിലെ അസൗകര്യങ്ങളില്‍ ഇടപെടണം, 300 പരാതികള്‍ കിട്ടിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അസൗകര്യങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 300 പരാതികള്‍ കിട്ടിയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ആണ് പരിതികള്‍ ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് കോടതി നിര്‍ദ്ദേശ പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം ബെഞ്ച് സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

Read Also: ‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ

എരുമേലിയില്‍ സ്വകാര്യ പാര്‍ക്കിങ് സ്ഥലത്ത് ഉള്‍പ്പെടെ അമിത ഫീസ് ഈടാക്കുന്നുവെന്നും ഭക്ഷണ സാധനങ്ങള്‍ക്കും വില ഇരട്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളില്‍ വിശദീകരണം നല്‍കാനായി എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

അതേസമയം, ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കോടതി നിര്‍ദ്ദേശ പ്രകാരം ആവശ്യത്തിന് മൊബൈല്‍, പട്രോളിങ് സംഘത്തെ നിയമിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button