KeralaLatest NewsNews

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്

സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കല്‍, നിലയ്ക്കല്‍, പമ്പ എന്നാ എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.

Read Also: തട്ടിക്കൊണ്ടു പോയതല്ല, വീട് വിട്ടറങ്ങിയതാണ്: ആരോപണങ്ങൾക്ക് മറുപടിയുമായി ഹിന്ദുമതം സ്വീകരിച്ച അദ്ധ്യാപിക നേഹ അസ്മത്ത്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button