Latest NewsIndia

ശ്രീകൃഷ്ണ ജന്മഭൂമി കേസ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേ നടത്താൻ കോടതി അനുമതി നല്കി

ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സർവേ നടത്താൻ അഭിഭാഷക കമ്മീഷണറെ നിയമിക്കാൻ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി. നഗരത്തിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ പരിസരത്ത് കോടതി നിരീക്ഷണത്തിൽ സർവേ നടത്താൻ ആണ് ഹൈക്കോടതി അനുമതി നൽകിയത്. സർവേ നടത്താൻ മൂന്ന് അഭിഭാഷക കമ്മീഷണർമാരെ നിയോഗിക്കും.

നവംബർ 16-ന് ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട ശേഷം അപേക്ഷയിന്മേലുള്ള ഉത്തരവ് മാറ്റിവെച്ചിരുന്നു.കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഇപോൾ നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്. ഇത് ഒരിക്കൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പുരാവസ്തുക്കൾ ഉണ്ടെന്ന് ഹർജിക്കാർ അവകാശപ്പെടുന്നു.

ഡിസംബർ 18 ന് നടക്കുന്ന അടുത്ത ഹിയറിംഗിൽ സർവേയുടെ രീതികൾ ചർച്ച ചെയ്യുമെന്ന് കോടതി പറഞ്ഞുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. വാരാണസിയിലെ ജ്ഞാൻവാപി ക്ഷേത്രത്തിൽ നടന്ന അതേ രീതിയിലാണ് ഈ സർവേയും നടത്തുകയെന്നാണ് റിപ്പോർട്ട്.

ശ്രീകൃഷ്ണ ജന്മ ഭൂമി കൈയേറ്റം ചൂണ്ടിക്കാട്ടിയുള്ള കേസിന്റെ വിശദാംശങ്ങൾ :

കേസിലെ ഒന്നാം കക്ഷി ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാൻ വിരാജ് മാൻ ആണ്‌. അതായത് ക്ഷേത്രം തന്നെ.മറ്റ് ഏഴു പരാതിക്കാരും ഉണ്ട്.അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ, പ്രഭാഷ് പാണ്ഡെ, ദേവ്കി നന്ദൻ എന്നിവർ മുഖേന ശ്രീകൃഷ്ണന്റെ ജന്മസ്ഥലം പള്ളിയുടെ അടിയിലാണെന്നാണ്‌ വാദം . ശ്രീകൃഷ്ണ ജന്മ ഭൂമിയുടെ കേന്ദ്ര സ്ഥാനത്തിനു മുകളിലാണ്‌. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് എന്നാണ്‌ പ്രധാനമായ വാദം.

കേസിന്റെ അടിത്തറയും ഇതാണ്‌.ശ്രീകൃഷ്ണന്റെ ജന്മസ്ഥലം പള്ളിയുടെ അടിയിലാണെന്നും സ്ഥാപിക്കുന്ന നിരവധി അടയാളങ്ങളുണ്ടെന്നും അവകാശപ്പെട്ട് നല്കിയ ഹർജി യിലാണിപ്പോൾ സർവേ നടപടികൾക്ക് കോടതി ഉത്തരവ് നല്കിയത്.മസ്ജിദ് ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നു എന്ന്. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറയുന്നു. ഇത് കോടതിയിലും ശക്തമായി തെളിവുകൾ നിരത്തി ഉന്നയിച്ചു.

ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ ഒരു താമരയുടെ ആകൃതിയിലുള്ള തൂണും കൃഷ്ണനെ രാത്രിയിൽ സംരക്ഷിച്ച ഹിന്ദു ദേവന്മാരിൽ ഒരാളായ ‘ശേഷനാഗ’ത്തിന്റെ ചിത്രവും നിലവിലുണ്ടെന്ന് അപേക്ഷയിൽ സമർപ്പിച്ചിരുന്നു. ലോകമാകെ നൂറു കണക്കിനു കോടി ജനം ആരാധിക്കുന്ന ശ്രീകൃഷ്ണൻ ജനിച്ച സ്ഥലമാണ്‌ ഇതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടിൽ ഹിന്ദു മതചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും സമർപ്പിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക നിർദേശങ്ങളോടെ കമ്മീഷനെ നിയമിക്കണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ നടപടികളുടെയും ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രഫിക്കും കൂടുതൽ മാർഗനിർദേശം തേടി. വാദിയുടെ അഭിഭാഷകൻ പറയുന്നതനുസരിച്ച്, തർക്ക പ്രദേശങ്ങളുടെ വസ്തുതാപരമായ നിലപാടില്ലാതെ, കേസിന്റെ ഫലപ്രദമായ വിധിനിർണ്ണയം സാധ്യമല്ലാത്തതിനാൽ, തർക്ക ഘടനയുടെ വസ്തുതാപരമായ വശങ്ങൾ തർക്കത്തിന്റെ ശരിയായ വിധിന്യായത്തിനായി കോടതിയിൽ കൊണ്ടുവരേണ്ടതുണ്ട്.

മസ്ജിദിന്റെ നിർമ്മിതികൾ, അടിത്തറ, ഭിത്തികൾ എന്നിവ സർവ്വേയിൽ പരിശോധിക്കണം.ഇതിനായി ഖനനം അടക്കം ഒരുപക്ഷേ ആവശ്യമായിരിക്കും എന്നും പറയുന്നു.ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട വിവിധ കോടതികളിലേ കേസുകൾ എല്ലാം ഈ വർഷം മേയിൽ ഹൈക്കോടതി സ്വയം ഏറ്റുടുക്കുകയായിരുന്നു.

സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മോസ്ക്, ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി സേവ സൻസ്ഥാൻ എന്നിവരാണ് കേസിൽ കക്ഷികൾ. മറ്റൊരു പരാതിയിൽ പരാതിക്കാർ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്നും ഹിന്ദുക്കൾക്ക് 13.37 ഏക്കർ ഭൂമി വിട്ടുനൽകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്ക് പണിതതെന്നുമാണ് പരാതി. പള്ളി പൊളിച്ചുമാറ്റി ഈ സ്ഥലം നൽകണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയർത്തണമെന്നുമാണ് ആവശ്യം.

 

shortlink

Related Articles

Post Your Comments


Back to top button