ThrissurLatest NewsKeralaNattuvartha

വ​നം വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്റെ കൊ​ല​പാതകം: അസം സ്വദേശി പിടിയിൽ

അ​സം ഗു​വാ​ഹ​ത്തി സ്വ​ദേ​ശി ബാ​റു​ൾ ഇ​സ്‍ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചാ​ല​ക്കു​ടി: വ​നം വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​സം ഗു​വാ​ഹ​ത്തി സ്വ​ദേ​ശി ബാ​റു​ൾ ഇ​സ്‍ലാം(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ന​മ​ല ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്​​ലെ​റ്റി​ന് സ​മീ​പം മെ​യി​ൻ റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ വ​നം വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ല്ലേ​റ്റും​ക​ര ഉ​ള്ളി​ശ്ശേ​രി വീ​ട്ടി​ൽ സെ​യ്തി​നെ(68) മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത്​ ഞെ​രി​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ചും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​തം ഏ​ൽ​ക്ക​ത്ത​ക്ക വി​ധം ശ​രീ​ര​ത്തി​ൽ ച​വി​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read Also : ഹാദിയയുടെ രണ്ടാം വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് സ്വസ്ഥ ജീവിതം നയിക്കുന്നു, തടങ്കല്‍ ജീവിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ചാ​ല​ക്കു​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​അ​ഫ്സ​ൽ, എ​ൻ.​എ​സ്. റെ​ജി​മോ​ൻ, കെ.​ജെ. ജോ​ൺ​സ​ൺ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​ജി. സ്റ്റീ​ഫ​ൻ, സി.​എ. ജോ​ബ്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ്, സി.​ബി. ഷെ​റി​ൽ, റ​നീ​ഷ്, കെ.​കെ. ബൈ​ജു, സി.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button