KeralaLatest NewsNews

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു: പ്രതി പിടിയിൽ

പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽ കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഞ്ചിക്കോടാണ് സംഭവം ഉണ്ടായത്.

Read Also: അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് : യുപി കോടതിയുടെ സമൻസ്

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അടുത്തേക്ക് വിളിച്ച് തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ ശ്രമം. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: ഏഴ് മലയാളികൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button