Latest NewsNewsIndia

ജിറോകോപ്ടറിൽ ഹിമാലയൻ മലനിരകളിൽ പാറിപ്പറക്കാം! സാഹസിക സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഉത്തരാഖണ്ഡ്

കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന, വിമാനത്തോട് സമാനമായ വാഹനമാണ് ജിറോകോപ്ടർ

ഉത്തരാഖണ്ഡ്: സാഹസികത വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരവുമായി ഉത്തരാഖണ്ഡ്. ഒരു പക്ഷിയെ പോലെ ഹിമാലയൻ മലനിരകളിലൂടെ പാറിപ്പറന്ന്, കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഒരുക്കുന്നത്. ഇതിനായി ജിറോകോപ്ടർ സഫാരി അവതരിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജിറോകോപ്ടർ സഫാരിയാണ് ഉത്തരാഖണ്ഡിൽ ആരംഭിക്കുക. വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതി കൂടിയാണ് ജിറോകോപ്ടർ സഫാരി.

കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന, വിമാനത്തോട് സമാനമായ വാഹനമാണ് ജിറോകോപ്ടർ. ഒരു ചെറിയ ഹെലികോപ്റ്ററിന്റെ മാതൃകയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഏറെ സുരക്ഷിതമായ ജിറോകോപ്ടറുകൾ പോലീസിന്റെ പ്രവർത്തനങ്ങൾക്കും, അതിർത്തി നിയന്ത്രണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഋഷികേശിൽ നിന്നാണ് ജിറോകോപ്ടർ സഫാരി ആരംഭിക്കുക. സഞ്ചാരികൾക്ക് ജിറോകോപ്ടറിലൂടെ ഹിമാലയൻ മലനിരകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചുറ്റിക്കറങ്ങി കാണാൻ സാധിക്കുന്നതാണ്. വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രദേശം കൂടിയാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, നൈനിറ്റാൾ, മസൂറി, ഹരിദ്വാർ, കേദാർനാഥ്, ബദരീനാഥ്, ജിം കോർബറ്റ് നാഷണൽ പാർക്ക് എന്നിവയാണ് ഉത്തരാഖണ്ഡിലെ പ്രധാന ആകർഷണങ്ങൾ.

Also Read: തൃശ്ശൂരിൽ എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ: കണ്ടെടുത്തത് 64 ഗ്രാം എംഡിഎംഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button