KeralaLatest NewsNews

ദേശീയപാത വികസനം പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: 2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ക്വയിലോൺ സഹകരണ സ്പിന്നിങ്ങിൽ മൈതാനിയിൽ സംഘടിപ്പിച്ച ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: 28കാരിയായ വീട്ടമ്മയും 20കാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി

മുൻ സർക്കാരുകളുടെ കാലത്ത് അസാധ്യമെന്ന്കരുതി മാറ്റിവെച്ച ദേശീയപാതവികസന പ്രവർത്തനങ്ങൾ സധൈര്യം ഏറ്റെടുത്ത സർക്കാരാണിത്. ഭൂമിഏറ്റെടുക്കലിന് മതിയായ തുകനൽകാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോയും ദൃഢനിശ്ചയത്തോടെ സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുകയും സ്വയം സ്വരൂപിച്ച ഏക സംസ്ഥാനമാണ് കേരളം. മലയോര, തീരദേശ ഹൈവേയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തീരദേശ ഹൈവേയ്ക്ക് ഭൂമി വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് സർക്കാർ നൽകുക. കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുനരധിവാസം ആവശ്യമുള്ളവർക്ക് നഷ്ടപരിഹാരവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചാത്തന്നൂർ നിയോജകമണ്ഡലത്തിലും സമാനതകൾ ഇല്ലാത്ത വികസനം ഒരുക്കി. പൊഴിക്കര ബീച്ച് ടൂറിസം പ്രവർത്തി പുരോഗമിക്കുന്നു. നിയോജകമണ്ഡലത്തിൽ 149 കിലോമീറ്റർ വരുന്ന റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി. കൂടാതെ പാരിപ്പള്ളി-ബ്ലോക്ക്മരം- ഊന്നിൻമൂട് പൂതക്കുളം- ഇടയാടി റോഡുകളുടെ വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കുളമട- പള്ളിക്കൽ, പുലിക്കുഴിതടം, പാരിപ്പള്ളി- പരവൂർ- ചാത്തന്നൂർ, മനയത്ത് പാലം , ചാത്തന്നൂർ – വെളിനല്ലൂർ, കല്ലുവാതുക്കൽ- ചെങ്കുളം- വേളമാനൂർ, ചെന്തിപ്പിൽ-ആറയിൽ, ഞവരൂർ കടവ്, പരവൂർ -നെല്ലേറ്റിൽ തുടങ്ങി പ്രധാനപ്പെട്ട റോഡുകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൊതുമരാമത്ത് ടൂറിസം മേഖല ഉൾപ്പെടെ വികസനത്തിന്റെ സമഗ്ര മേഖലകളിലും സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഓരോ പദ്ധതികൾക്കും ഊർജ്ജം ജനങ്ങൾ നൽകുന്ന പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button