Latest NewsKeralaNews

മോഷ്ടിച്ച ബൈക്കുമായി കറങ്ങി മാല മോഷണം: തിരുവന്തപുരം സ്വദേശികൾ അറസ്റ്റില്‍

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച് മാല മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37) എന്നിവരാണ് പിടിയിലായത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസില്‍ ശോഭനയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ആണ് അറസ്റ്റ്.
മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ഇതില്‍ സഞ്ചരിച്ചാണ് സ്വര്‍ണമാല കവര്‍ന്നത്. ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button