Latest NewsNewsIndia

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: 3 സൈനികര്‍ക്ക് വീരമൃത്യു, 3 പേര്‍ക്ക് പരിക്ക്

 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രജൗരി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 3 സൈനികര്‍ വീരമൃത്യു വരിച്ചത്. 3 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു എന്ന വിവരം പുറത്തുവരുന്നുണ്ട്. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്.

Read Also: അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാൻ വെള്ളക്കടല

ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button