KeralaLatest NewsNews

ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കില്ല: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ‘വിദ്യാര്‍ത്ഥികളെ തെരുവില്‍ അടിച്ചമര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരനാണ്. കെഎസ്‌യുവിനെ സംസ്‌കാരം പഠിപ്പിക്കാന്‍ പിണറായി വിജയന്‍ വരണ്ട. ഉപദേശം എസ്എഫ്‌ഐയ്ക്ക് നല്‍കിയാല്‍ മതി. നികൃഷ്ടജീവി, കുലംകുത്തി, പരനാറി എന്ന പദങ്ങള്‍ ഉപയോഗിച്ചത് പിണറായി വിജയനാണ്. സംസ്‌കാരം പഠിപ്പിക്കാന്‍ വരുമ്പോള്‍ സ്വയം കണ്ണാടി നോക്കണം’, അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Read Also: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: നാ​ല് മരണം, മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ചത് സംസ്‌കാരത്തിന്റെ പ്രശ്‌നമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എങ്ങനെയാണ് പൊതുപ്രവര്‍ത്തകനായി വരുന്ന ചെറുപ്പക്കാരന് ഇങ്ങനെ പറയാന്‍ കഴിയുന്നത്. അതില്‍ ആശ്ചര്യപ്പെടുന്നില്ല. നേതൃത്വം അങ്ങനെ ആയി പോയി എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനെതിരെയാണ് അലോഷ്യസ് സേവ്യറുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button