Latest NewsIndia

വിവാഹത്തിന് പിറ്റേന്ന് നവവധുവിനെ മുറിയിലിട്ട് മർദ്ദിച്ചു, കേൾവിക്ക് തകരാറ്: പ്രമുഖ മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസ്

ഗാർഹിക പീഡനത്തിന് പ്രമുഖ വ്യവസായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ വിവേക് ബിന്ദ്രയ്ക്കെതിരെ കേസെടുത്ത് പോലീസ്. തന്റെ സഹോദരിയെ ക്രുരമായി മർദ്ദിച്ചുവെന്ന് കാണിച്ച് ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ വൈഭവ് ക്വത്ര നൽകിയ പരാതിയിലാണ് കേസെടുത്തത്.

ആരോപണങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വിവേക് ബിന്ദ്ര ഭാര്യയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ബിന്ദ്ര തയ്യാറായില്ല.വിവാഹത്തിന്റെ പിറ്റേന്ന് അപ്പാർട്ട്മെൻ്റിൽവെച്ച് വിവേകും അമ്മ പ്രഭയും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഈ പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിന് യാനിക എത്തിയപ്പോഴാണ് ശാരീരികമായി ഉപദ്രവിച്ചത്. യാനികയെ കിടപ്പുമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ യാനികയ്ക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.

നിരന്തരം അസഭ്യം പറഞ്ഞതായും മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഫോണും നശിപ്പിച്ചതായി പരാതിയിൽ പറയുന്നു. ബിന്ദ്രയുടെ മർദ്ദനത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ യുവതിക്ക് കേൾവിത്തകരാർ സംഭവിച്ചതായും പരാതിയിൽ പറയുന്നു. നിലവിൽ ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഇവർ ചികിത്സയിലാണുള്ളത്. ഐപിസി 323, 504, 325, 427 എന്നീ വകുപ്പുകൾ പ്രകാരം നോയിഡ പോലീസ് കേസെടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button