Latest NewsIndiaNews

രാഷ്ട്രീയത്തിൽ ചില മര്യാദകളൊക്കെയുണ്ട്: ഉദയനിധി സ്റ്റാലിന് മുന്നറിയിപ്പുമായി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.

Read Also: ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും: സീതാറാം യെച്ചൂരി

ആരുടെയും അച്ഛന്റെ പണമല്ല തങ്ങൾ ചോദിക്കുന്നതെന്ന ഉദയനിധിയുടെ പരാമർശത്തിനാണ് കേന്ദ്ര ധനമന്ത്രി മറുപടി നൽകിയത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

അച്ഛന്റെ പണമാണോ എന്നാണ് ഉദയനിധി ചോദിച്ചത്. അച്ഛന്റെ ധനം ഉപയോഗിച്ച് അധികാരത്തിൽ കയറിയതുകൊണ്ടാണോ അച്ഛന്റെ സ്വത്തിനെക്കുറിച്ച് ചോദിക്കുന്നത്. അച്ഛന്റെ സ്വത്ത് ഉപയോഗിച്ച് അധികാരം ആസ്വദിക്കുകയാണോ ഉദയനിധി സ്റ്റാലിനെന്നും നിർമ്മലാ സീതാരാമൻ ചോദിക്കുന്നു.

അദ്ദേഹത്തെ ജനങ്ങൾ തിരഞ്ഞെടുത്തതല്ലേ. രാഷ്ട്രീയത്തിൽ ചില മര്യാദകളൊക്കെയുണ്ട്. അച്ഛനും അമ്മയ്ക്കും വിളിക്കുകയല്ല വേണ്ടത്. രാഷ്ട്രീയത്തിൽ വളർച്ച ആഗ്രഹിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്: എസ്ഐയ്‌ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button