Latest NewsKeralaNews

എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്‌സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ 27 വയസ്സുള്ള ശബരീനാഥിനെ ഒന്നാം പ്രതിയായും, 30 വയസ്സുള്ള ഗോകുൽ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

Read Also: ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും നീക്കണം: ഹൈക്കോടതി ഉത്തരവ്

ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറച്ചു നാളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിൽ സമീപ പ്രദേശത്തുള്ള കോളേജ് യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷാഡോ സംഘം തന്ത്രപരമായി പ്രതികളെ പൂട്ടുകയായിരുന്നു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേന്ദ്രൻ പി ആർ, സണ്ണി പി എൽ, സുനിൽകുമാർ പി ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീർകുമാർ എം എസ്, പരമേശ്വരൻ പി, രതീഷ് പി, ജിദേഷ് കുമാർ എം എസ്, അർജുൻ പി ആർ എന്നിവർ പങ്കെടുത്തു.

കൊല്ലം ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ചെന്നൈ സ്വദേശിയായ അബ്ദുൾ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് പ്രതി പിടിയിലായത്.

Read Also: വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button