Latest NewsNewsLife StyleHealth & Fitness

പല്ല് പുളിപ്പ് മാറാൻ ചെയ്യേണ്ടത്

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ശാശ്വതപരിഹാരം ലഭിക്കുന്നുള്ളൂ..

Read Also : അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ ഇലക്ട്രിക് ബോട്ടുകളും, കൂടുതൽ വിവരങ്ങൾ അറിയാം

എന്നാൽ, പല്ല് പുളിപ്പിന് ആയുർവേദം നിരവധി ചികിത്സകൾ നിർദേശിക്കുന്നുണ്ട്. പല്ലിന്റെ ചുവടുഭാഗം കൈകൊണ്ടു നന്നായി തിരുമ്മിയശേഷം നല്ലെണ്ണ ചൂടാക്കി (ചെറിയ ചൂടു മതി) തിരി മുക്കി ആ തിരിയിൽ നിന്നു വീഴുന്ന എണ്ണ പല്ലിന്റെ ഊനിൽ (മോണയിൽ) വീഴ്ത്തുക. നല്ലെണ്ണ ചെറുതായി ചൂടാക്കി വായിൽ കവിൾകൊണ്ടു തുപ്പുക.

ഞാഴൽ പൂവ്, ഞാവൽ കുരുന്ന്, മാതളത്തോട്, ത്രിഫലത്തോട്, ചുക്ക്, ഇന്തുപ്പ്, മുത്തങ്ങ ഇത്രയും മരുന്നുകൾ നന്നായി പൊടിച്ച് തേനും നെയ്യും ചേർത്ത് പല്ലിൽ പുരട്ടുക. 20 മിനിട്ടു കഴിയുമ്പോൾ ചെറു ചൂടുവെള്ളം വായിലൊഴിച്ച് കവിൾ കൊള്ളുക. ശേഷം തുപ്പിക്കളയുക. നാല്‍പാമരത്തൊലി നന്നായി പൊടിച്ച് കഷായമാക്കി വായിൽ കവിൾ കൊള്ളുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button