Latest NewsNewsLife Style

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട്?

രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കഴിയുന്നതും കിടപ്പുമുറിയിലേക്ക് തന്നെ ചായയോ കാപ്പിയോ എല്ലാം കിട്ടിയാല്‍ അത്രയും സന്തോഷം എന്നതാണ് അധികപേരുടെയും രീതി. ഇങ്ങനെയൊരു ശീലം കാലങ്ങളായി പിന്തുടര്‍ന്നുകഴിഞ്ഞാലോ ഇതില്‍ നിന്ന് എളുപ്പത്തില്‍ മാറുകയും സാധ്യമല്ല.

എന്നാല്‍ രാവിലെ ഉറക്കമെഴുന്നേറ്റയുടൻ ഇങ്ങനെ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ആയുര്‍വേദ വിധിപ്രകാരം ഇത് ശരീരത്തിന് ദോഷമാണ്.

ഉറക്കമുണര്‍ന്നാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളമാണ് ആദ്യം കഴിക്കേണ്ടതെന്നാണ് ഇവരെല്ലാം നിര്‍ദേശിക്കുന്നത്. പലപ്പോഴും ഇങ്ങനെയൊരു ഉപദേശം നിങ്ങളും കേട്ടിരിക്കാം. എന്താണീ ഉപദേശത്തിന് പിന്നിലെ കാര്യം? എന്തുകൊണ്ടാണ് രാവിലെ ഉറക്കമെഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയുന്നത്.

ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഈ ശീലത്തിലൂടെ നമുക്ക് നേടിയെടുക്കാൻ സാധിക്കും. നമ്മുടെ ദഹനപ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനും മലബന്ധം പോലുള്ള പ്രയാസങ്ങളില്‍ ആശ്വാസമാകാനും, ശരീരത്തില്‍ നിന്ന് നമുക്കാവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതിനും, മുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഈ ശീലം സഹയാകമാണ്.

വൃക്കസംബന്ധമായ രോഗങ്ങള്‍, ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനസംബന്ധമായ രോഗങ്ങള്‍, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഏറെ പ്രയോജനപ്രദം.

മുമ്പ് പറഞ്ഞത് പോലെ ദഹനപ്രശ്നങ്ങളെ ലഘൂകരിക്കും എന്നതാണ് ഏറ്റവും മികച്ചയൊരു കാര്യം. നെഞ്ചെരിച്ചില്‍, ഗ്യാസ്, വേദന, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും പരിഹരിക്കപ്പെടുക. അതേസമയം ചായയും കാപ്പിയും (പാല്‍ ചേര്‍ത്തത്)  രാവിലെ പതിവാക്കുന്നത് പലരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ ഇനി മുതലെങ്കിലും രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നയുടൻ തന്നെ ഒരു വലിയ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങിനോക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button