Latest NewsKeralaNews

4,23,101 തൊഴിലുകൾ: 12000 കോടിയിലധികം രൂപയുടെ നിക്ഷേപം, റെക്കോർഡുകൾ ഭേദിച്ച് സംരംഭക വർഷം

തിരുവനന്തപുരം: 4 ലക്ഷം പേർക്ക് തൊഴിൽ നൽകിയ മെഗാ പദ്ധതിയായി കേരളത്തിന്റെ സ്വന്തം സംരംഭക വർഷം മാറിയിരിക്കുന്നു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘പിണറായി ഒരു സൈക്കോപാത്ത്’; മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നുവെന്ന് കെ. സുധാകരൻ

4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭക വർഷത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. രണ്ട് ലക്ഷത്തോളം സംരംഭങ്ങളും 12000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തിക നിലയിൽ തന്നെ മാറ്റം സൃഷ്ടിക്കും വിധത്തിൽ വിപ്ലവകരമായ വളർച്ചയാണ് നേടിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നര വർഷം കൊണ്ട് 14 ജില്ലകളിലുമായി ചരിത്രനേട്ടം കൈവരിച്ചിട്ടുള്ള പദ്ധതി കേരളത്തിന്റെ എംഎസ്എംഇ മേഖലയിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നോട്ടുകുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്‍റെ സഹോദരിയെ മൂന്നാം കിടയാക്കുന്നത് എന്തിന്? അഭിരാമി സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button