Latest NewsNewsIndia

വളർത്തുനായ കുരച്ചെന്നാരോപിച്ച് വയോധികയെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ വളർത്തുനായ തന്റെ നേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് ഉടമയായ വയോധികയെ കൊലപ്പെടുത്തി യുവാവ്. 35-കാരനായ യുവാവാണ് കൊലപാതകം നടത്തിയത്.

Read Also: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനം: മുഖ്യമന്ത്രി

സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ഇന്ദോറിലെ മുസാഖേഡിയിൽ ശനിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം ഉണ്ടായത്.

യുവാവ് കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് നായ തുടർച്ചയായി കുരച്ചത്. ഇതേതുടർന്ന് ഉടമയായ അറുപത്തിയഞ്ചുകാരി വീട്ടിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഈ തർക്കമാണ് കൊലപതാകത്തിൽ കലാശിച്ചത്.

Read Also: പാലക്കാട് ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ, ഒരാളെ കാണാനില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button