Latest NewsIndia

മിസ്‌ഡ് കോൾ ചെന്നെത്തിച്ചത് പ്രണയത്തിൽ, കാണാനെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ടു: ഒടുവിൽ…

സോഷ്യൽ മീഡിയ ട്രെൻഡാകുന്നതിന് മുൻപ് ഉണ്ടായിരുന്ന സംഭവമാണ് മിസ്‌ഡ് കോൾ പ്രണയം. റോങ് നമ്പറിലൂടെ പരിചയപ്പെട്ട് പിന്നീടത് പ്രണയമായി തീരുന്നത് ഒരുപാട് നടന്നിട്ടുള്ളതാണ്. എന്നാലിപ്പോൾ സോഷ്യൽ മീഡിയകളുടെ സാധ്യതകൾ വളരെയേറെ ഉള്ളപ്പോഴും നടന്ന ഒരു മിസ്കാൾ പ്രണയത്തിന്റെ വാർത്തയാണ് ശ്രദ്ധ നേടുന്നത്. ബിഹാറിലെ ജാമുയി ജില്ലയിലെ ജവതാരി ഗ്രാമത്തിൽ നിന്നുള്ള ആരതി കുമാരിയുടെയും പാറ്റ്ന ജില്ലയിലെ പണ്ടാരക്കിൽ നിന്നുള്ള രാംസേവക്കിന്റെയും ജീവിതകഥ.

നാല് വർഷം മുമ്പാണ് അത് സംഭവിക്കുന്നത്. രാംസേവക്കിന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വരുന്നു. അത് വിളിച്ചത് ആരതിയായിരുന്നു. എന്നാൽ, നമ്പർ മാറിവന്ന ആ ഫോൺകോൾ അവരെ കൊണ്ടുചെന്നെത്തിച്ചത് പ്രണയത്തിലാണ്. ഇരുവരും പരസ്പരം കണ്ടിട്ടില്ലെങ്കിലും ഫോൺ വിളികളിലൂടെ പ്രണയം തുടർന്നു. പിന്നീട്, അവർ ആരതിയുടെ വീട്ടിൽവച്ചും ജാമുയി റെയിൽവേ സ്റ്റേഷനിൽ വച്ചും ഇടയ്ക്കിടെ കണ്ടുമുട്ടാൻ തുടങ്ങി. ആരതിയുടെ അമ്മയ്ക്കും ഇവരുടെ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു.

അങ്ങനെ ഒരു ദിവസം ആരതിയെ കാണാൻ 150 കിലോമീറ്റർ ദൂരെനിന്നും എത്തിയതാണ് രാംസേവക്. ഇരുവരും മുറിയിലിരുന്ന് സംസാരിക്കവെ നാട്ടുകാർ എത്തി പ്രശ്നമുണ്ടാക്കി. വലിയ ബഹളം തന്നെ. ഇരുവരെയും നാട്ടുകാർ ആ മുറിയിൽ പൂട്ടിയിട്ടു. തുറന്ന് വിടണമെങ്കിൽ ഇരുവരും വിവാഹിതരാവണം എന്നതായിരുന്നു നാട്ടുകാരുടെ ഡിമാൻഡ്. വർഷങ്ങളായി പ്രണയത്തിലായിരിക്കുന്ന, ഒന്നിച്ച് ജീവിക്കാൻ ആ​ഗ്രഹിക്കുന്ന രണ്ടുപേർ എന്ന നിലയിൽ ഇരുവർക്കും അത് സമ്മതമായിരുന്നു.

അങ്ങനെ, നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. ഒട്ടും പ്രതീക്ഷിക്കാത്ത സാ​ഹചര്യത്തിലൂടെ പരിചയപ്പെട്ട്, തീരെ അപ്രതീക്ഷിത സാഹചര്യത്തിൽ വിവാഹം ചെയ്യേണ്ടി വന്നെങ്കിലും ഒരുമിച്ച് ജീവിക്കാൻ സാധിച്ചതിനാൽ തന്നെ ആരതിയും രാംസേവകും ഹാപ്പിയാണത്രെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button