Latest NewsNewsInternational

സമ്പൂർണ നിരോധനമില്ല, പകരം നിയമവിധേയം! കൊക്കെയ്ൻ ഉപയോഗത്തിൽ സുപ്രധാന നീക്കവുമായി ഈ രാജ്യം

കൊക്കെയ്ൻ നിയമവിധേയമാക്കുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം വലിയ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്

കൊക്കെയ്ൻ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കവുമായി പ്രമുഖ യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ്. മയക്കുമരുന്നായ കൊക്കെയ്ൻ നിയമവിധേയമാക്കാനാണ് തീരുമാനം. വിനോദ ആവശ്യങ്ങൾക്കായി കൊക്കെയ്ൻ നിയമവിധേയമാക്കാൻ സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ ചർച്ചകൾ നടക്കുന്നുണ്ട്. ദേശീയ നിയമത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്സർലൻഡ് കൊക്കെയ്ൻ നിയമവിധേയമാക്കുക. ഡോക്ടറുടെ പ്രസ്ക്രിപ്ഷൻ ആവശ്യമില്ലാതെ കൊക്കെയ്ൻ നിയമവിധേയമായി തന്നെ വിൽക്കാനും വാങ്ങാനും സാധിക്കുന്ന പുതിയ നിയമനിർമ്മാണമാണ് നടപ്പിലാക്കുക.

കൊക്കെയ്ൻ നിയമവിധേയമാക്കുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം വലിയ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സമ്പൂർണ മയക്കുമരുന്ന് നിരോധനം ഫലപ്രദമല്ലെന്ന് വിദഗ്ധർ ഉൾപ്പെടെയുള്ളവർ നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്നിനോടുള്ള സമീപനത്തിൽ സ്വിറ്റ്സർലൻഡ് ഭരണകൂടം മാറ്റം വരുത്തുന്നത്. അതേസമയം, കഞ്ചാവ് വിൽപ്പനയും നിയമവിധേയമാക്കാനുള്ള ട്രയലുകൾ സ്വിറ്റ്സർലൻഡ് ആരംഭിച്ചിട്ടുണ്ട്. ‘സമ്പൂർണ നിരോധനത്തേക്കാൾ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വിൽപ്പനയാണ്’, ബേൺ കൗൺസിലിലെ ആൾട്ടർനേറ്റീവ് ലെഫ്റ്റ് പാർട്ടി അംഗം ഇവാ ചെൻ അഭിപ്രായപ്പെട്ടു.

Also Read: ശ്രദ്ധിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളടക്കം ലോക്കാകും! വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button