AlappuzhaLatest NewsKeralaNattuvarthaNews

മ​യ​ങ്ങി വീ​ണതിന് പിന്നാലെ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ‌‌​ടെ ച​ത്ത​നി​ല​യി​ൽ

പൂ​ങ്കാ​വ് തോ​ട്ട​ത്തി​ൽ ജോ​ബി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ 57 താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്

ആ​ല​പ്പു​ഴ: പൂ​ങ്കാ​വി​ൽ താ​റാ​വു​ക​ളെ കൂ​ട്ട​ത്തോ‌‌​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ങ്കാ​വ് തോ​ട്ട​ത്തി​ൽ ജോ​ബി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ 57 താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ആ​ദ്യം ര​ണ്ട് താ​റാ​വു​ക​ൾ മ​യ​ങ്ങി വീ​ഴു​ക​യും പി​ന്നീ​ട് ചാ​കു​ക​യുമായിരുന്നു. തു​ട​ർ​ന്ന്, കൂ​ടു​ത​ൽ താ​റാ​വു​ക​ൾ സ​മാ​ന രീ​തി​യി​ൽ ചാ​കു​ക​യാ​യി​രു​ന്നു. 65 താ​റാ​വു​ക​ളി​ൽ എ​ട്ടെ​ണ്ണം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണ് ഇ​വ ച​ത്ത​തെ​ന്നാ​ണ് സം​ശ​യം. സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​നയ്ക്കാ​യി തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ലാ​ബി​ലേ​യ്ക്ക് അ​യ​ച്ചു.

Read Also : മനഃസാക്ഷിയില്ലാത്ത ക്രൂരതയ്ക്ക് ജീവപര്യന്തം, ഒപ്പം 28 വർഷം കഠിനതടവ്; അമ്മയെ നോക്കണമെന്ന് സനു മോഹൻ, വക വെയ്ക്കാതെ കോടതി

താ​റാ​വി​ന് പ​നി​യോ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ഉണ്ടാ​യി​രു​ന്നില്ല. അ​തു​കൊ​ണ്ട്, വി​ഷം ഉ​ള്ളി​ൽ ചെ​ന്ന​താ​ണ് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കാ​ൻ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഉ​ട​മ ജോ​ബി പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ് ഹാ​ച്ച​റി​യി​ൽ വാ​ങ്ങി​യ താ​റാ​വു​ക​ൾ മു​ട്ട​യി​ട്ടു തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ചി​ല അ​യ​ൽ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി വ​ന്നി​രു​ന്ന​താ​യി ജോ​ബി പ​റ​യു​ന്നു.

ഇ​വ​രു​ടെ പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ജോ​ബി​ക്ക് താ​റാ​വ് വ​ള​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button