ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി ല​ഹ​രി ക​ച്ച​വ​ടം: പ്ര​തി​ക​ൾ പി​ടി​യി​ൽ

മ​ണ​മ്പൂ​ർ ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​ക്കു​ന്ന് ശ​ശി​ക​ല മ​ന്ദി​ര​ത്തി​ൽ നീ​ല​ൻ എ​ന്ന ഷൈ​ൻ(31), ക​ര​വാ​രം നെ​ടും​പ​റ​മ്പ് കു​ന്നി​ൽ വീ​ട്ടി​ൽ ബി​ജോ​യ്(23), അ​വ​ന​വ​ഞ്ചേ​രി പാ​ട്ട​ത്തി​ൽ​വി​ള ദേ​വി​പ്രി​യ​യി​ൽ രാ​ഹു​ൽ(26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ആ​റ്റി​ങ്ങ​ൽ: ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​കു​ന്നി​ൽ വീ​ട്ടി​ൽ നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ അറസ്റ്റി​ൽ. മ​ണ​മ്പൂ​ർ ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​ക്കു​ന്ന് ശ​ശി​ക​ല മ​ന്ദി​ര​ത്തി​ൽ നീ​ല​ൻ എ​ന്ന ഷൈ​ൻ(31), ക​ര​വാ​രം നെ​ടും​പ​റ​മ്പ് കു​ന്നി​ൽ വീ​ട്ടി​ൽ ബി​ജോ​യ്(23), അ​വ​ന​വ​ഞ്ചേ​രി പാ​ട്ട​ത്തി​ൽ​വി​ള ദേ​വി​പ്രി​യ​യി​ൽ രാ​ഹു​ൽ(26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 10.10 ഗ്രാം ​എം.​ഡി.​എം.​എ, 650 ഗ്രാം ​ക​ഞ്ചാ​വ്, ഒ.​സി.​ബി പേ​പ്പ​ർ, 130000 രൂ​പ, 4 മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക്ട്രി​ക് ത്രാ​സ് എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് കീ​ഴ​ട​ക്കി​യ​ത്.

Read Also : പ​ഴ​വ​ർ​ഗ​ത്തി​ന്റെ വി​ല​ സം​ബ​ന്ധി​ച്ച് തർക്കം, യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ആശുപത്രിയിൽ

ഷൈ​നും ബി​ജോ​യി​യും ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി രാ​സി​ത്ത്, ക​ട​യ്ക്കാ​വൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ ലൂ​യി​സ്, എ​സ്.​ഐ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീം ​ആ​ണ് പരിശോധന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ വ​ർ​ക്ക​ല കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button