Latest NewsKeralaNews

രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കാ​ന​ന​പാ​ത​യി​ല്‍ ആ​ര്യാ​ട്ടു​ക​വ​ല​യ്ക്കു സ​മീ​പം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന് കോൺഗ്രസ് പാഠം പഠിച്ചിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ ആണിക്കല്ല് തകർത്താണ് ബാബ്റി മസ്ജിദ് സംഘപരിവാർ ഇടിച്ചുനിരത്തിയത്. ഇപ്പോൾ സർക്കാർ ചെലവിൽ നടത്തുന്ന ക്ഷേത്ര ഉദ്ഘാടനം ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണ്. സിപിഎം വിശ്വാസത്തിന് എതിരല്ല. എന്നാൽ, വിശ്വാസം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാൽ എതിർക്കും. ശ്രീരാമ ക്ഷേത്ര ട്രസ്റ്റുകാർ ക്ഷണിച്ചപ്പോൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് അറിയിച്ചുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠനടത്തി സംഭവമാക്കുന്നതിനുപിന്നിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്ന ‘ഇന്ത്യ’ മുന്നണിയിലെ പാർടികൾ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കരുത്. പലസ്തീൻ വിഷയത്തിലുൾപ്പെടെ കോൺഗ്രസ് നിലപാട് പരമ്പരാഗത നയത്തെ തള്ളുന്നതാണ്. മുന്നണി ബന്ധത്തിന്റെ സാങ്കേതികത്വം പറഞ്ഞാണ് കോൺഗ്രസ് നടപടികളെ മുസ്ലിംലീഗ് സമീപിക്കുന്നത്. ഇരുകൂട്ടരേയും അത് ദുർബലപ്പെടുത്തും. ശക്തമായ നിലപാട് എടുക്കണമെന്ന് വാദിക്കുന്നവർ ലീഗിനകത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button