Latest NewsKeralaNews

റേഷന്‍ കടകള്‍ക്ക് നാളെയും അവധി!!

ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച പൊതു അവധിയാണ്. അതിനു പിന്നാലെയാണ് നാളത്തെ അവധി ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി.

read also: ഇന്ത്യയിലെ ആദ്യ എഐ വെർച്വൽ ബ്രാൻഡ് അംബാസഡർ! ബിസിനസ് ലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഈ കേരള കമ്പനി

ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചിരുന്നു. 77.62 ലക്ഷം കാര്‍ഡ് ഉടമകളാണ് ഈ മാസം റേഷന്‍ വാങ്ങിയത്. ജനുവരിയിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ജനുവരിയിലും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button