Latest NewsKeralaNews

കുടിച്ച് കുടിച്ച് റെക്കോർഡിലേക്ക്… ക്രിസ്മസിന് പിന്നാലെ ന്യൂ ഇയറിലും ബെവ്‌കോയ്ക്ക് ലോട്ടറി തന്നെ

കൊച്ചി: ഇത്തവണ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത്. ക്രിസ്തുമസ് – പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ഇത്തവണ ആകെ വിറ്റഴിച്ചത് 543 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യവിൽപ്പന നടന്നിട്ടുണ്ട്.

ആകെ 516.26 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വർഷം വിറ്റഴിച്ചത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റാണ് ഇത്തവണ പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടത്തി ഒന്നാം സ്ഥാനത്തെത്തിയത്. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവിൽപ്പന നടന്നിരുന്നു.

തൃശൂരിലെ ചാലക്കുടി ഔട്ട്‌ലെറ്റിലായിരുന്നു ഇത്തവണ ക്രിസ്തുമസിന് ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത്. 63,85,290 രൂപയുടെ മദ്യവിൽപ്പനയാണ് ചാലക്കുടിയിൽ നടന്നത്. ചങ്ങനാശേരിയാണ് മദ്യവിൽപ്പനയിൽ രണ്ടാംസ്ഥാനത്തുള്ളത്. 62,87,120 രൂപയുടെ മദ്യവിൽപ്പന ഇവിടെ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button