Latest NewsNewsIndia

ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും, റോഡ്-റെയില്‍-വ്യോമ ഗതാഗതങ്ങളെ ബാധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെക്കന്‍ ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നത്. പഞ്ചാബില്‍ ജനുവരി 2-4 വരെയും ഹരിയാനയില്‍ ജനുവരി 1-4 വരെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജനുവരി 1 വരെയും ചില പ്രദേശങ്ങളില്‍ ശൈത്യം തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

Read Also: പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ: ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരം ഉപയോഗിക്കുന്നത് നിരോധിച്ച് ശ്രീലങ്കൻ സർക്കാർ

രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജനുവരി ഒന്നിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് രാവിലെ വരെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. കൂടാതെ, അടുത്ത മൂന്ന് ദിവസത്തേക്ക് ചില പ്രദേശങ്ങളില്‍ ഈ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button