PathanamthittaKeralaLatest NewsNews

പുതുവർഷത്തിൽ സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്, സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

പുതുവർഷ ദിനത്തിൽ 18,018 നെയ്യ് തേങ്ങകളാണ് ലഭിച്ചത്

പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് രാവിലെ മുതൽ അയ്യനെ തൊഴുത് മടങ്ങുന്നത്. ഭക്തജന തിരക്ക് വർദ്ധിച്ചതോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മണ്ഡലപൂജക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി രണ്ട് ദിവസം മുൻപാണ് ശബരിമല നട തുറന്നത്. ഇന്ന് രാവിലെ 3:00 മണിക്ക് നട തുറക്കുന്നതിന് മുൻപ് തന്നെ വലിയ തോതിലുള്ള ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിനും, ഗണപതിഹോമത്തിനും, പതിവ് അഭിഷേകത്തിനും ശേഷം 3:30 മുതലാണ് നെയ്യഭിഷേകം ആരംഭിച്ചത്. രാവിലെ 7:00 മണി വരെയും തുടർന്ന് 8:00 മണി മുതൽ 11:30 വരെയുമാണ് നെയ്യഭിഷേകം നടന്നത്. പുതുവർഷ ദിനത്തിൽ 18,018 നെയ്യ് തേങ്ങകളാണ് ലഭിച്ചത്. ഇന്നലെ മുതലാണ് നെയ്യഭിഷേകം ആരംഭിച്ചത്. ഭക്തർക്ക് ജനുവരി 19 വരെയാണ് നെയ്യഭിഷേകം നടത്താനുള്ള അനുമതി.

Also Read: കെ ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടു, പാർട്ടി ക്ലാസുകളിൽ നിന്ന് കിട്ടിയതാണോ?: പരിഹസിച്ച് കെസിബിസി

ജനുവരി 15-നാണ് മകരവിളക്ക്. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകുന്നേരം പ്രസാദ ശുദ്ധിക്രിയകളും, 14-ന് രാവിലെ ബിംബശുദ്ധി ക്രിയകളും നടക്കും. 15-ന് പുലർച്ചെ 2:46-ന് മകരസംക്രമ പൂജയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന്, തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button