KeralaLatest News

മാറ്റിവച്ച എറണാകുളത്തെ 4 മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം

കാനം രാജേന്ദ്രൻറെ മരണത്തെ തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും നാളെയുമായി നടക്കും. വൈകിട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികൾ നടക്കുക.

പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുള്ളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button