Latest NewsNewsIndia

ഇന്ത്യന്‍ എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണം, 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. മാര്‍ച്ച് 19നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ, ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ക്ക് നേരെയും സാന്‍ഫ്രാന്‍സിസ്‌കോ, യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിദേശത്തെ ഇന്ത്യന്‍ മിഷനുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. 50ലധികം സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി തിരച്ചില്‍ നടത്തിയത്.

Read Also: പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ

പൊതുമുതല്‍ നശിപ്പിക്കുക, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുക, ക്രിമിനല്‍ അതിക്രമം തുടങ്ങിയവ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ മിഷനുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ വലിയ തോതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിനായി വലിയ തോതില്‍ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

ആക്രമണത്തിന്റെ ഭാഗമായി എന്ന് കരുതുന്ന 80ലധികം ആളുകളെയാണ് നിരീക്ഷണവലയത്തിലാക്കിയത്. കഴിഞ്ഞ മാസമാണ് കേസിലുള്‍പ്പെട്ട 43 പ്രതികളെ തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button