Latest NewsNewsIndia

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കരുത്; പുതിയ മാർഗനിർദേശങ്ങൾ

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഒപ്പം, ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്നും പുതിയ ഉത്തരവിൽ പറയുന്നു.

കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുണ്ടെങ്കിൽ രോഗിയെ ഐ.സി.യുവില്‍ കിടത്തുന്നത് നിരര്‍ത്ഥകമാണെന്നും മാര്‍ഗനിര്‍ദ്ദേശം പറയുന്നു. 24 വിദഗ്ധര്‍ ചേര്‍ന്നാണ് മാര്‍ഗനിര്‍ദ്ദേശത്തിന് രൂപം നല്‍കിയത്. അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഒരു രോഗിയെ ഐ.സിയുവിൽ പ്രവേശിപ്പിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ഐ.സി.യുവില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐ.സി.യു. പ്രവേശനത്തിന് കാരണമായ രോഗം നിയന്ത്രണത്തിലാകുക, പാലിയറ്റീവ് കെയര്‍ നിര്‍ദ്ദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെട്ടാലും രോഗിയെ ഐ.സി.യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം എന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button