Latest NewsNewsBusiness

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: വേതന വിതരണം ഇനി ആധാർ അധിഷ്ഠിതം, കൂടുതൽ വിവരങ്ങൾ അറിയാം

25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്ര സർക്കാർ. വേതന വിതരണം ആധാർ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാൻ കേന്ദ്രസർക്കാർ നൽകിയ സമയപരിധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. ഇനി മുതൽ തൊഴിലാളികളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തേണ്ടത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ  ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ സ്റ്റാറ്റസ് അനുസരിച്ച്, 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17.37 കോടിയാളുകൾ ഇതിനോടകം ആധാർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. 30 ശതമാനം ആളുകൾ ഈ പദ്ധതിക്ക് പുറത്താണ്. ആധാർ അധിഷ്ഠിത സംവിധാനങ്ങൾ വഴി വേതനം നൽകുന്നത് നിർബന്ധമാക്കണമെന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഉത്തരവായത്. ഇതിനെ തുടർന്ന് 2023 ഫെബ്രുവരി ഒന്ന് വരെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ, തൊഴിലാളികളുടെ ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിൽ നിരവധി സംസ്ഥാനങ്ങൾ പിന്നോട്ട് പോയതിനെ തുടർന്നാണ് സമയപരിധി വീണ്ടും നീട്ടിയത്.

Also Read: കുട്ടി കർഷകർക്ക് പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി എംഎ യൂസഫലി

shortlink

Related Articles

Post Your Comments

Related Articles


Back to top button