Latest NewsNewsIndia

രാജ്യത്ത് ജനന- മരണ രജിസ്ട്രേഷൻ നടത്താൻ ഇനി മുതൽ മാതാപിതാക്കളുടെ ആധാർ നിർബന്ധം, വിശദാംശങ്ങൾ അറിയാം

വിദ്യാഭ്യാസം, തിരഞ്ഞെടുപ്പുകൾ, ജോലി, വിവാഹം തുടങ്ങിയവയ്ക്കല്ലാം ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് പ്രധാന രേഖയായി ഉപയോഗിക്കുന്നതാണ്

രാജ്യത്ത് ജനന-മരണ രജിസ്ട്രേഷനുകൾ നടത്താൻ ഇനി മുതൽ മാതാപിതാക്കളുടെ ആധാറും നിർബന്ധം. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റ ബേസ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയിട്ടുണ്ട്. വ്യക്തികളുടെ ജനന-മരണ രജിസ്ട്രേഷന് പ്രത്യേക ഡാറ്റാ ബേസ് തയ്യാറാക്കുന്നതോടെ, ജനസംഖ്യാ രജിസ്റ്റർ, തിരഞ്ഞെടുപ്പുകൾ, റേഷൻ കാർഡുകൾ എന്നിവ തയ്യാറാക്കുമ്പോൾ ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.

ജനന സമയത്ത് മാതാപിതാക്കളുടെ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ, നിശ്ചിത തുക നൽകി ജില്ലാ രജിസ്ട്രാറിൽ പിന്നീട് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദ്യാഭ്യാസം, തിരഞ്ഞെടുപ്പുകൾ, ജോലി, വിവാഹം തുടങ്ങിയവയ്ക്കല്ലാം ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് പ്രധാന രേഖയായി ഉപയോഗിക്കുന്നതാണ്. ജനന-മരണ രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയ തലത്തിൽ രജിസ്ട്രാർ ജനറലിനെയും, സംസ്ഥാന തലത്തിൽ ചീഫ് രജിസ്ട്രാറെയും, ജില്ലാ തലത്തിൽ രജിസ്ട്രാറെയും നിയമിക്കുന്നതാണ്.

Also Read: ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ചവനു അവാര്‍ഡ് കൊടുത്ത ഇടതു സര്‍ക്കാര്‍: പിസി ജോര്‍ജ്ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button