KeralaLatest News

കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, ഒപ്പം ഭീഷണിയും: പ്രതി അറസ്റ്റിൽ

വൈക്കം: കൗൺസിലിങ്ങിന്റെ പേരുപറഞ്ഞ് വീട്ടമ്മയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ ടി.എം. നന്ദനൻ (67) എന്നയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വിവരം പുറത്തുപറയരുതെന്നു പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പ്രതി ചെയ്തു. കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയിരുന്നു പീഡനം. വൈക്കത്ത് കൗൺസിലിംഗ് സ്ഥാപനം നടത്തുകയാണ് ഇയാൾ.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഒ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സുരേഷ്. എസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ പ്രവീൺ, രജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button