ThiruvananthapuramKeralaNattuvarthaLatest NewsNews

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള, മുപ്പത് ലക്ഷം രൂപവരെ ഉറപ്പ്

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്‌സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള. പ്രവാസി സംരംഭകര്‍ക്കായി ലോണ്‍മേളയും ബിസിനസ് മീറ്റും സംഘടിപ്പിക്കും. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. ജനുവരി 6ന് മലപ്പുറം പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതലാണ് പരിപാടി.

കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ഫ്രാഞ്ചൈസികള്‍, ഡീലര്‍ഷിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉള്‍പ്പെടെയുളള സംരംഭകസാധ്യതകള്‍ കൂടി പരിചയപ്പെടുന്നതിന് സഹായകരമായ രീതിയിലാണ് ബിസ്സിനസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. നോര്‍ക്കറൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

‘പാർലമെന്റിനകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് ഞാൻ’: പ്രതാപൻ

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ലോണ്‍ മേള നടത്തുക. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്സ്പോര്‍ട്ടിന്റെ കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

സൊമാലിയന്‍ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി, കപ്പലില്‍ 15 ഇന്ത്യക്കാര്‍: യുദ്ധക്കപ്പൽ വിന്യസിച്ച് നാവികസേന

കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button