KeralaLatest NewsNews

‘കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇടതുപക്ഷത്തുണ്ട്’: വെളിപ്പെടുത്തി ജി സുധാകരൻ

ആലപ്പുഴ: കായംകുളത്ത് മത്സരിച്ചപ്പോഴുണ്ടായ തോൽവിയെ കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കായംകുളത്തു മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് അദ്ദേഹം ആരോപിച്ചു. 2001 ൽ നടന്ന മത്സരത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പി എ ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി എ ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2001ൽ കായംകുളത്ത് താൻ തോറ്റതു കാലുവാരിയതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നു വോട്ട് നൽകരുതെന്നു പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്തു മറിഞ്ഞെന്ന് അദ്ദേഹം ആരോപിക്കുന്നു. പുറകിൽ കഠാര ഒളിപ്പിച്ചുപിടിച്ചു കുത്തുന്നതാണു പലരുടെയും ശൈലിയെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.

മനസ്സ് ശുദ്ധമായിരിക്കണമെന്നും അതാണ് ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു. കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ടെന്ന് ആരോപിച്ച ജി സുധാകരൻ, അതിപ്പോഴുമുണ്ട്, ഇന്നലെയുമുണ്ട്, നാളെയുമുണ്ടാവുമെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button