Latest NewsNewsIndia

അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ എത്തും: പുതിയ മാറ്റത്തിന് തുടക്കമിട്ട് യുപി സർക്കാർ

ഈ മാസം 15 മുതൽ നൂറോളം ഇലക്ട്രിക് ബസുകൾ നിരത്തുകളിൽ എത്തിക്കാനാണ് യുപി സർക്കാറിന്റെ തീരുമാനം

ലക്നൗ: അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങും. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് അയോധ്യയിലുടനീളം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ക്ഷേത്ര നഗരങ്ങളായ ധർമ്മപഥത്തിലും, രാമപാതയിലുമാണ് ഇലക്ട്രിക് ബസുകളുടെ സർവീസ് ഉണ്ടായിരിക്കുക. ഈ മാസം 15 മുതൽ നൂറോളം ഇലക്ട്രിക് ബസുകൾ നിരത്തുകളിൽ എത്തിക്കാനാണ് യുപി സർക്കാറിന്റെ തീരുമാനം. ഇത് അയോധ്യയിലെത്തുന്ന ജനങ്ങൾക്ക് കൂടുതൽ ആശ്വാസമാകും.

രാമജന്മഭൂമി, അയോധ്യയിലെ വിവിധ ക്ഷേത്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ തീർത്ഥാടകരെ ആകർഷിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിടുമെന്ന് യുപി സർക്കാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. കൂടാതെ, പൊതുഗതാഗതം ഉപയോഗിക്കാത്തവർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി വിപുലമായ പാർക്കിംഗ് ഗ്രൗണ്ട് വികസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Also Read: ടിബറ്റിന് ഇനി പുതിയ പേര്! വേറിട്ട മാറ്റങ്ങളുമായി ചൈനീസ് ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button