Latest NewsNewsIndia

ഞാൻ ശ്രീരാമഭക്തൻ, എംഎല്‍എ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട്: ഇഖ്ബാല്‍ അൻസാരി

ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്

ബെംഗളൂരു : കര്‍ണാടകയിലെ രാമനഗര ജില്ലയിലെ രാമദേവരബെട്ടയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് എം എല്‍ എ ഇഖ്ബാല്‍ അൻസാരി. താൻ ശ്രീരാമ ഭക്തനാണെന്നും രാമനഗരയുടെ പുണ്യഭൂമിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത് പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും ഇഖ്ബാല്‍ അൻസാരി പറയുന്നു.

read also: നിങ്ങളുടെ ബന്ധത്തിൽ പ്രണയം നിലനിർത്താനുള്ള ലളിതമായ വഴികൾ ഇവയാണ്

‘ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്, മതത്തിന്റെയോ ആളുകളുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല. എന്റെ പേര് ഇഖ്ബാല്‍ അൻസാരി. ഞാൻ ശ്രീരാമഭക്തനാണ്. ഞാൻ ഒരു മുസ്ലീമാണ്, രാമനഗരയുടെ പുണ്യഭൂമിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത് പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പില്‍ രാമനഗരയില്‍ നിന്ന് എംഎല്‍എയായി വിജയിച്ചപ്പോള്‍ രാമദേവരബെട്ടയില്‍ പോയി ശ്രീരാമനോട് അനുഗ്രഹം തേടി. എനിക്ക് ഇത്രയധികം നല്‍കിയതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു .തിരഞ്ഞെടുപ്പിനെ നേരിടാനും സീറ്റ് നേടാനുമുള്ള ശക്തി നല്‍കിയ രാമനോടും ജനങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. മനോഹരവും ആകര്‍ഷകവുമായ ഒരു രാമ വിഗ്രഹം സ്ഥാപിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നു. ശ്രീരാമൻ എന്റെ കുടുംബദൈവമാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, ഞങ്ങള്‍ സരസ്വതി ദേവി, ലക്ഷ്മി, ഗണേശൻ എന്നിവരെ ആരാധിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു. ഞാൻ ശ്രീരാമനു വേണ്ടിയും പൂജ ചെയ്തിട്ടുണ്ട്’- ഇഖ്ബാല്‍ അൻസാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button