KeralaLatest NewsNews

മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം: ഓരോ മണിക്കൂറിലും മല ചവിട്ടുന്നത് 4300-ലധികം ഭക്തർ

ജനുവരി 15-നാണ് മകരവിളക്ക്

മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. നിലവിൽ, മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ മാത്രം 95,000-ലധികം ഭക്തരാണ് മല ചവിട്ടിയത്. കൂടാതെ, ഓരോ മണിക്കൂറിലും 4300 പേരാണ് മല ചവിട്ടുന്നത്. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13-ന് വൈകുന്നേരം 5:00 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14-ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കുന്നതാണ്. ജനുവരി 15-നാണ് മകരവിളക്ക്.

ജനുവരി 15-ന് പുലർച്ചെ 2:00 മണിക്ക് തിരുനട തുറക്കും. തുടർന്ന് 2:46-ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കുന്നതാണ്. പതിവ് പൂജകള്‍ക്ക് ശേഷം അന്ന് വൈകീട്ട് 5:00 മണിക്കാണ് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5:30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6:15-ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6:30-ന് നടക്കും. ശേഷം മകരവിളക്ക് ദര്‍ശനം നടക്കുന്നതാണ്.

Also Read: ആഭ്യന്തര സൂചികകൾ കുതിച്ചു! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button