Latest NewsNews

ചാനല്‍ സ്റ്റുഡിയോയില്‍ ലൈവ് പരിപാടിക്കിടയിൽ തോക്കുകളുമായി അക്രമികള്‍

ക്രമകാരികള്‍ തോക്കുകള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരോടു തറയില്‍ ഇരിക്കാന്‍ പറഞ്ഞു.

ഇക്വഡോര്‍: ചാനൽ സ്റ്റുഡിയോയില്‍ തോക്കുധാരികള്‍ ഇരച്ചുകയറി പരിപാടി തടസപ്പെടുത്തി. ടിവി പരിപാടിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ച ആയുധധാരികള്‍ കടന്നുകയറി അക്രമം കാണിച്ചത്.

ഇക്വഡോറിലെ ടിവി സ്റ്റേഷനായ ടിസിയുടെ സ്റ്റുഡിയോയിൽ ലൈവ് പ്രോഗ്രാം നടക്കുന്ന സമയത്ത് എത്തിയ അക്രമകാരികള്‍ തോക്കുകള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരോടു തറയില്‍ ഇരിക്കാന്‍ പറഞ്ഞു. ഇതിനിടെ വെടിയുടെ ശബ്ദം കേള്‍ക്കുകയും ചാനലില്‍ നടന്നുകൊണ്ടിരുന്ന ടെലിവിഷന്‍ പരിപാടി തടസപ്പെടുകയും ചെയ്തു.

read also വിവാഹമോചനം കൂടുന്നു, പുരുഷൻമാര്‍ക്കിടയിൽ സംഭവിക്കുന്നത്: പുതിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

അതേസമയം മറ്റൊരു ചാനല്‍, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.

shortlink

Post Your Comments


Back to top button