Latest NewsNewsIndia

ബസിന് തീപിടിച്ചു: ഒരു സ്ത്രീ വെന്തു മരിച്ചു, 30 പേര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി

ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഹൈദരബാദ്: വോള്‍വോ ബസിന് തീപിടിച്ച്‌ യാത്രക്കാരി വെന്തുമരിച്ചു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റു.

തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ് പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിൽ മൂന്ന് പേര്‍ പൊളളലേറ്റ് ആശുപത്രിയിലാണ്.

read also: സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ എച്ചിൽ തിന്നാൻ ഓടിനടക്കുന്ന സാഹിത്യകാരൻമാരെ സിനിമാക്കാരേ നാണമാകുന്നില്ലേ? കുറിപ്പ്

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഭൂരിഭാഗം യാത്രക്കാരും ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെട്ടുവെങ്കിലും ഒരു സ്ത്രീ വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button