Latest NewsKeralaNews

കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്

കോഴിക്കോട് : കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം.

read also: രാത്രിയില്‍ യുവതിയെ ഫോണിലൂടെ തെറിവിളിച്ചു, യുവതിയും സംഘവം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

ചപ്പാത്ത് കടവിലൂടെ പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്. തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് പരിശോധന നടത്തി. അപ്പോഴാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഗസ്ത്യൻ ജോസഫാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button