KozhikodeLatest NewsKeralaNattuvarthaNews

സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍: എം മുകുന്ദന്‍

കോഴിക്കോട് : രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ രംഗത്ത്. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് സിപിഎം നേതാവ് എം സ്വരാജിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മുകുന്ദന്റെ വിമര്‍ശനം.

നായ മാംസത്തിനു നിരോധനം: ചരിത്ര വിജയം എന്ന് മൃഗസ്നേഹികള്‍

‘മനുഷ്യരക്തത്തിന്റെ വില നാം തിരിച്ചറിയണം. നിര്‍ഭാഗ്യവശാല്‍ കിരീടമാണ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. ഇതേക്കുറിച്ച് നമുക്ക് അവബോധം ഉണ്ടാകണം. ഒരു പിടി ചോരയ്ക്ക് കിരീടം തെറിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണം. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നമുക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വോട്ടു ചെയ്യുക എന്നുള്ളതാണ്. വോട്ടു ചെയ്തു കൊണ്ട് ചോരയുടെ പ്രാധാന്യം നാം അടയാളപ്പെടുത്തുക. കിരീടം അപ്രസക്തമാണെന്ന് നാം പ്രസ്താവിക്കുക. അതിന് നമുക്ക് മുമ്പിലുള്ളത് തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് വൈകാതെ വരും. അപ്പോള്‍ ഈ വാചകം നമുക്ക് ഓര്‍ക്കാം,’ എം മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button