Latest NewsNewsTechnology

ഫോറൻസിക്കിലെ കണ്ടെത്തലുകളിൽ പുതിയ വഴിത്തിരിവ്! ഒരു വ്യക്തിയുടെ ഓരോ വിരലടയാളങ്ങളും വ്യത്യസ്തമല്ലെന്ന് എഐ

ഒരു വ്യക്തിയുടെ ഓരോ വിരലടയാളങ്ങൾ വ്യത്യസ്തമാണെന്നാണ് ഇതുവരെയുള്ള ധാരണ

കുറ്റകൃത്യങ്ങളിലും മറ്റും പ്രധാന വഴിത്തിരിവായി കണക്കാക്കുന്നതാണ് ഓരോ വ്യക്തിയുടെയും കയ്യിലെ വിരൽ അടയാളങ്ങൾ. ഒരു വ്യക്തിയുടെ കൈയിലെ ഓരോ വിരലിന്റെയും അടയാളങ്ങൾ വ്യത്യസ്തമാണെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ, ഫോറൻസിക്കിന്റെ ഈ ധാരണകളെ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് വിരലടയാളങ്ങൾ തിരിച്ചറിയുന്നതിനായി എഐ ടൂൾ വികസിപ്പിച്ചെടുത്തത്. ഈ ടൂളിന് 60,000 വിരലടയാളങ്ങളിൽ നിന്ന് ഒരാളുടെ വ്യത്യസ്ത വിരലുകളുടെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, വിരലടയാളങ്ങൾ വിലയിരുത്തുന്ന ഐഎ ടൂളാണ് വികസിപ്പിച്ചരിക്കുന്നത്. 75 ശതമാനം മുതൽ 90 ശതമാനം വരെ കൃത്യതയിൽ വിരലടയാളം ഏതെല്ലാം വ്യക്തിയുടേതാണെന്ന് മനസിലാക്കാൻ ഈ ടൂളിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. വിരലിന്റെ മധ്യഭാഗത്തെ വരമ്പുകളുടെ സ്വഭാവമാണ് പ്രധാനമായും വിലയിരുത്തുന്നത്. വിരലടയാളത്തിലെ വക്രത, ചുഴികളുടെ ദിശ എന്നിവയെല്ലാം ഇവ കൃത്യമായി പരിശോധിക്കുന്നുണ്ട്.

Also Read: മകരപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

ഒരു വ്യക്തിയുടെ ഓരോ വിരലടയാളങ്ങൾ വ്യത്യസ്തമാണെന്നാണ് ഇതുവരെയുള്ള ധാരണ. ഉദാഹരണത്തിന്, ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ തള്ള വിരൽ അടയാളവും, മറ്റൊരു സ്ഥലത്തുനിന്ന് കണ്ടെത്തിയ നടുവിരലിൽ അടയാളവും ഒരാളുടേതാണെന്ന് കണ്ടുപിടിക്കാൻ നിലവിലെ ഫോറൻസിക് രീതികൾ ഉപയോഗിച്ച് സാധിക്കില്ല. എന്നാൽ, എഐ ഉപയോഗിച്ച് ഇത് സാധ്യമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button