Latest NewsNewsIndia

യുഎസ് ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം, കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങി അമേരിക്ക

സനാ: അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിന് മുകളില്‍ പതിക്കുകയായിരുന്നു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന.

Read Also: ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്യാം! ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ ഈ നഗരത്തിൽ

ചരക്കു കപ്പല്‍ അക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചെങ്കടലില്‍ ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിക്കും മുന്‍പ് തകര്‍ത്തതായി അമേരിക്ക വ്യക്തമാക്കി. പുതിയ സംഭവത്തോടെ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ അമേരിക്ക ഒരുങ്ങുന്നു എന്നാണു സൂചന.യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button