KeralaLatest NewsNews

സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

അഞ്ചല്‍: കൊല്ലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ വടമണില്‍ രാവിലെ എട്ടോടെയാണ് സംഭവം. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. രാവിലെയായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

Read Also: കേരളത്തിൽ എന്താ ആറ്റംബോംബ് വീണോ? ഇതൊക്കെ ചർച്ച ചെയ്യുന്നത് പക്വതയില്ലായ്മ; എം.ടിയുടെ പരാമർശത്തിൽ ജി സുധാകരൻ

നാട്ടുകാരും പോലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കിയത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button