Latest NewsKeralaNews

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് പി.ജി മനു: അതിജീവിത തടസഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടിയാണ് ഹര്‍ജി. തൊഴില്‍മേഖലയിലെ ശത്രുക്കളാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.

Read Also: കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് എക്‌സ് പൊട്ടിപുറപ്പെടാം, പിന്നില്‍ അജ്ഞാത വൈറസ്

പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ മാസമാണ് മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പത്തു ദിവസത്തിനകം ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം തടസഹര്‍ജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ ഹര്‍ജി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button