Latest NewsNewsInternational

അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു, നടപടി അത്യാഢംബര വാച്ചിന്റെ പേരില്‍

മ്യൂണിക്: ഹോളിവുഡിലെ ഐതിഹാസിക താരവും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കസ്റ്റംസ് വിഭാഗമാണ് താരത്തിനെ കസ്റ്റഡിയിലെടുത്തത്.

Read Also: കത്തിക്കുത്ത്: മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

അത്യാഢംബര വാച്ചിന്റെ പേരിലായിരുന്നു നടപടി. മൂന്നു മണിക്കൂറിന് ശേഷം താരത്തെ വിട്ടയച്ചു. അമേരിക്കയില്‍ നിന്ന് എത്തിയപ്പോഴാണ് താരത്തിന് പുലിവാല്‍ പിടിച്ചത്. ബാഗുകള്‍ പരിശോധിക്കുമ്പോഴാണ് കസ്റ്റംസ് അധികൃതര്‍ വാച്ച് കണ്ടെത്തുന്നത്.

താരത്തെ വിട്ടെങ്കിലും ലക്ഷ്വറി വാച്ച് വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഏതു താരമായാലും നികുതി അടച്ചതിന് ശേഷം വിട്ടുനല്‍കുമെന്നാണ് അവരുടെ നിലപാട്. 23.56 ലക്ഷത്തിന്റെ Audemars Piguet ബ്രാന്‍ഡ് വാച്ചാണ് താരത്തിന് പണി നല്‍കിയത്.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി ലേലത്തിന് വയ്ക്കാന്‍ കൊണ്ടുവന്നതാണ് വാച്ച്. താരത്തിന് ഒരു ഓസ്ട്രിയന്‍ റിസോര്‍ട്ടാണ് ഇത് സമ്മാനിച്ചിരുന്നത്. കസ്റ്റംസ് ഫോമില്‍ ഈ വാച്ചിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് താരത്തിന് കെണിയായത്. പെനാല്‍റ്റിയടക്കം 31.72 ലക്ഷം രൂപയാണ് താരത്തിന് പിഴയിട്ടത്.

shortlink

Post Your Comments


Back to top button