News

നിരവധി ആൺകുട്ടികൾക്കൊപ്പം സ്‌കൂളിൽ വെച്ച് ലൈംഗികബന്ധം, മദ്യം നൽകി; കുറ്റം സമ്മതിച്ച് യുവതി

കൗമാരക്കാരായ നിരവധി ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി യുഎസ് അധ്യാപക സഹായിയുടെ കുറ്റസമ്മതം. പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട വെളിപ്പെടുത്തലിനെ തുടർന്ന് മുന്‍ സ്‌കൂള്‍ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ കെന്റക്കിയിലെ ഒരു എലിമെന്ററി സ്‌കൂളിൽ ജോലി ചെയ്യുമ്പോഴാണ് കൗമാരക്കാരായ ആൺകുട്ടികളുമായി നിരവധി താണ താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് എല്ലെൻ ഫിലിപ്സ് പറയുന്നത്. ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുന്ന ജോലിയായിരുന്നു എലന്.

38 കാരിയായ എല്ലെൻ ഫിലിപ്സ് വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഓൺലൈൻ വഴി പ്രലോഭിപ്പിച്ച കേസിൽ അറസ്റ്റിലായപ്പോഴായിരുന്നു മറ്റുള്ള സംഭവങ്ങളും പുറംലോകം അറിയുന്നത്. അവളുടെ ഇരകൾ 14 നും 16 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്. ഒരേസമയം ഒന്നിലധികം ആൺകുട്ടികളുമായി താൻ ചിലപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് അവൾ ജഡ്ജിക്ക് മുമ്പാകെ സമ്മതിച്ചു.

‘Snapchat, Facebook, അല്ലെങ്കിൽ ടെക്സ്റ്റ് മെസേജിംഗ് വഴി ഇരകളുമായി ഫിലിപ്സ് ആശയവിനിമയം നടത്തുകയും പല സന്ദർഭങ്ങളിലും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ഇരകളെ കാണുകയും ചെയ്തു’, ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയിൽ പറയുന്നു. 2022 ഡിസംബർ 20-ന് 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കാൻ ശ്രമിച്ചതായും അവർ കുറ്റം സമ്മതിച്ചു. സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈനായിരിക്കെ സ്വയംഭോഗം ചെയ്യാന്‍ ഇവര്‍ കുട്ടികളെ നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു.

ഒരിക്കല്‍ ലൈംഗികബന്ധത്തിനായി 15-കാരനോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ ആവശ്യപ്പെട്ടതായി കുറ്റസമ്മതത്തിനിടെ എലന്‍ കോടതിയില്‍ പറഞ്ഞു. 2022 ഡിസംബര്‍ 22-നായിരുന്നു ഇത്. എലന്‍ തനിക്കൊപ്പം ഹൈസ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്നുവെന്നും തങ്ങളുടെ കുട്ടികള്‍ ഒന്നിച്ചാണ് കളിച്ചുവളര്‍ന്നതെന്നും എലന്റെ ഇരയായ ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. 2023 ഏപ്രിലിലാണ് എലന്‍ ഫിലിപ്‌സ് അറസ്റ്റിലാകുന്നത്. എലന്‍ തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ മുന്നോട്ടുവന്നതോടെയാണ് പോലീസ് കേസെടുത്തത്. കുറ്റസമ്മതം നടത്തിയ എലന്റെ ശിക്ഷാവിധി ഏപ്രില്‍ 26-നാണ്. കുറഞ്ഞത് പത്ത് വര്‍ഷം തടവോ പരമാവധി ജീവപര്യന്തം തടവോ ആണ് ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button