KeralaLatest NewsNews

ശ്രീരാമന്‍ രാഷ്ട്രീയക്കാരനല്ലെന്ന് ബിനോയ് വിശ്വം

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പരിഹസിച്ചു. വിഎസ് സുനില്‍ കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ബിനോയ് വിശ്വം തള്ളി. തൃശ്ശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ നേതൃത്വം തീരുമാനിക്കുമെന്നും അരിവാള്‍ നെല്‍കതിര്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശ്രീരാമന്‍ രാഷ്ട്രീയക്കാരനല്ല. ശ്രീരാമനെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. വോട്ട് പിടിക്കാന്‍ ശ്രീരാമനെ ഉപയോഗിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ പൂജാരിയായി മോദി വരാന്‍ പോകുന്നു. ഏത് പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മതേര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യകാര്‍മികനാകുന്നത് എന്നും ബിനോയ് വിശ്വം ചോദിച്ചു. അധികാരക്കൊതിയുടെ ചവിട്ടുപടിയായി രാമായണത്തെ മാറ്റാൻ ശ്രമിക്കുന്ന മോദിയുടെ കൗശലം യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി മോദി ദീപം തെളിക്കാൻ പറയുന്ന ശ്രീരാമൻ വാത്മീകിയുടേതാണോ അതോ ഗോഡ്സെ ആരാധിച്ച രാമനാണോയെന്നും അദ്ദേഹം ചോദിച്ചു. വാത്മീകിയുടെ സർവ്വസംഗപരിത്യാഗിയായ ശ്രീരാമനെയാണ് മഹാത്മാഗാന്ധി ആരാധിച്ചത്. അതിന്റെ പേരിലാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചത്. രാമായണ മാസങ്ങളിൽ വിശ്വാസികൾ ആരാധിക്കുന്നത് വാത്മീകിയുടെ രാമനെയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ തൃശൂരിൽ വന്ന പ്രധാനമന്ത്രി ഇനിയെങ്കിലും ഒരു തവണ മണിപ്പൂരിലേക്ക് പോകാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button